Friday, January 16, 2015

ഇതിഹാസത്തിന്‍റെ ഇതിഹാസം ( ഖസാക്കിന്‍റെ ഇതിഹാസം )


                                                                                                     ശ്രീനാരായണന്‍ മുത്തെടം


ഒരു കാവ്യം , ഒരു കവി അദ്ദേഹം അദ്ദേഹത്തിന്‍റെ പ്രതിഭയുടെ, വ്യുല്‍പ്പത്തിയുടെ, പ്രയത്നത്തിന്‍റെ സമ്പൂര്‍ണ്ണ യോഗത്താല്‍ ജന്മമെടുക്കുന്ന സൃഷ്ടി.അത് പ്രസിദ്ധീകൃതം ആകുന്നതോടെ അത് അനുവാചകരുടെ, സഹൃദയരുടെ, നിരൂപകരുടെ സ്വത്തായി മാറുന്നു. അനുവാചക, സഹൃദയ വായനയിലൂടെയും, നിരൂപകരുടെ ഖണ്ഡന , മണ്ഡനങ്ങളിലൂടെയും കാവ്യം ഉത്തരോത്തരം ഉയരങ്ങളിലേക്കു പറന്നുയരുന്നു.
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പത്. മലയാള നോവല്‍ സാഹിത്യ സരണിയില്‍ ഒരു വിഭജനം നടത്തി... ഇതിഹാസത്തിന് മുമ്പുള്ള മലയാള നോവലുകളും ശേഷമുള്ള മലയാള നോവലുകളും... ഖസാക്കിന്‍റെ ഇതിഹാസം പിറവിയില്‍ ഒരു സംഭവം അല്ലായിരുന്നെങ്കിലും ക്രമേണ നിരൂപകരുടെ കരുത്തില്‍ മദ്ധ്യത്തില്‍ നിലയുറപ്പിച്ചു.
രവി അതാണ് ഓ വിയുടെ ഇതിഹാസ നായകന്‍..... നിരൂപകര്‍ ആ നായകന്, രവിയുടെ പ്രവൃത്തികള്‍ക്ക്, ഒരു അധ്യാത്മിക പരിവേഷം ചാര്‍ത്തികൊടുത്തു .... രവിയുടെ ചിരിയെ നിരാനന്ദത്തിന്‍റെ ചിരിയായി ചിത്രീകരിച്ചു.... ആയിരുന്നോ!?
കഥ ആരംഭിക്കുന്നു....... സന്യാസാശ്രമത്തില്‍ നിന്നും സന്യാസിനിയുടെ (നിവേദിത) ഉടുതുണി വാരിച്ചുറ്റി ഒളിച്ചോടുന്ന രവിയിലൂടെ............. കൂമന്‍ കാവിലെത്തുന്ന രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ലത്രേ............... കാരണം ജന്മാന്തരങ്ങളുടെ ബന്ധമായി നിരൂപകര്‍ ചിത്രികരിച്ചിരിക്കുന്നു.................. സ്വന്തം ചിറ്റമ്മയില്‍ തുടങ്ങുന്ന രവിയുടെ ലൈകികാഭിനിവേശം അവസാനം കുഞ്ഞാമിനയോടുള്ള മോഹത്തില്‍ വന്നു നില്ക്കുന്നു.... ലോകം എന്തെല്ലാം സദാചാര വിരുദ്ധമായി കരുതിയിരുന്നുവോ അതെല്ലാം രവിക്ക് സദാചാരങ്ങള്‍ ആയിരുന്നു.................
ചിറ്റമ്മ , നിവേദിത തുടങ്ങി ഖസാക്കിലെ മുഴുവന്‍ സ്ത്രീകളേ യും തന്‍റെ കാമ പൂര്‍ത്ത ക്കുള്ള ഉപകരണമായി കാണുന്ന ഒരു ലൈംഗീക മനോരോഗിയായി രവിയെ കാണാനാണ് എനിക്കിഷ്ട്ടം.............. രവിയോട് ഭോഗിക്കുന്നതില്‍ സകല സ്ത്രീകളും തയ്യാറാണ് എന്ന് വരുത്തുന്നതിലൂടെ കഥാകൃത്ത് ഖസാക്കിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിച്ചതായി എനിക്ക് തോന്നുന്നു................ പണ്ട് കാലത്ത് കള്ളുചെത്താന്‍ കരിമ്പനകള്‍ തലകുനിച്ചു കൊടുക്കുമായിരുന്നത്രേ........... അതിനാല്‍ , കള്ളിനായി പനമുകളില്‍ കയറേണ്ട ആവശ്യം വരാറില്ല ഏതോ ഒരു ചെത്തുകാരന്‍റെ ഭാര്യ പിഴച്ചതില്‍ പിന്നെയാണത്രെ അതിനു മാറ്റം സംഭവിച്ചത്. ചപ്പലടിക്കാന്‍ പോകുന്ന പെണ്ണുങ്ങള പിഴച്ചവരെങ്കില്‍ നാഗത്താന്മാര്‍ അവരെ കടിക്കും. അതുണ്ടാവാതിരിക്കാന്‍ എല്ലാ പെണ്ണുങ്ങളും ചപ്പലടിക്കാന്‍ പോകുന്നതിനു മുമ്പ് നാഗ ശിലയില്‍ തുളസിക്കതിര്‍ വെക്കുമത്രേ......... സകലമാന പെണ്ണുങ്ങളും പിഴച്ചവരോ ഖസാക്കിലെ?!
രവി ഒരിക്കലും പാപബോധം പേറിയിട്ടില്ലത്രേ, തന്‍റെ ചിന്നമ്മയെ ഭോഗിച്ചതില്‍ പോലും രവി കുറ്റം കാണുന്നില്ല......... എങ്കിലും രവി ഒളിച്ചോടി കാരണം അത് അച്ഛന്‍ അറിഞ്ഞതിലുള്ള വൈക്ലബ്യം മാത്രം........... ഒരിക്കലും തന്‍റെ വഴിപിഴച്ച ലൈകിക ജീവിതം രവിയില്‍ കുറ്റബോധം ഉയര്‍ത്തിയില്ല. എങ്കിലും രവി അവസാനം ഭയപ്പെട്ടു തന്‍റെ മടിയിലല്‍ കിടന്നു പ്രായമറിയിച്ച ആ കുഞ്ഞാമിനയോടും താന്‍ തെറ്റു ചെയ്തുപോകുമോ എന്ന്........ അത് ഖസാക്കില്‍ നിന്നും തിരിച്ചുപോകാന്‍ രവിയെ പ്രേരിപ്പിച്ചു.......... അതിനു മാര്‍ഗ്ഗ മായി പത്മയുടെ ക്ഷണവും ഉണ്ടായിവന്നു...............
ഇനി അധ്യാത്മിക ഉന്നതി നേടിയ ഒരു വ്യക്തി ആയിരുന്നു രവി എങ്കിലും.......... ഒരു പെണ്ണിനു മുന്നില്‍ തകരുന്ന ശക്തിയെ ആ അധ്യാത്മികതക്ക് ഉണ്ടായിരുന്നുള്ളൂ........... പുരാണത്തിലെ ഒരു വിശ്വാമിത്രനെ പോലെ അല്ലെങ്കില്‍ ഒരു പരാശാരനെ പോലെ ................. ഇത്തരം കാര്യങ്ങളെല്ലാം നിരൂപകരിലൂടെ സഞ്ചരിച്ചപ്പോള്‍ അത് അദ്ധ്യാത്മികം ആയി മാറി........... ഒരു കവി ഒരിക്കലും വിചരിക്കാത്ത അര്‍ത്ഥതലങ്ങള്‍ ഒരു കാവ്യത്തിനു നിരൂപകരാല്‍ സൃഷ്ട്ടിക്കപ്പെടുന്നു............... ഇരുപത്തിയെട്ടു അധ്യായങ്ങളിലൂടെ ഓ.വി. വഴിപിഴച്ച ഒരു ലൈകിക അരാജകവാദിയുടെ ജീവിത പരാജയത്തിന്‍റെ കഥ നമ്മളിലെത്തിക്കുവാനാണ് ശ്രമിച്ചതെന്ന് തോന്നുന്നു, എന്നാല്‍ നിരൂപകരാല്‍ ആ കഥയുടെ ഭാവി മറ്റൊന്നായി പോയി. 


തികച്ചും ഒരു നിരാന്ദ ജീവിതമായിരുന്നോ രവിയുടെത് എങ്കില്‍ മൈമുനക്കുവേണ്ടി എന്തിനു രവി നൈജാമലിയോടു, ശാരിരിക സംഘട്ടനത്തില്‍ ഏര്‍പ്പെടേണ്ടി വന്നു........... ഇതിഹാസത്തില്‍ അധ്യാത്മ ഭാവത്തില്‍ ഒരേ ഒരു കഥാ പാത്രത്തെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ അത് " അപ്പുക്കിളി മാത്രമാണ്" മാധവന്‍ നായരുടെ ഗഗം........... എന്‍റെ ഗഗമേ................. കഥയില്‍ എവിടെയും ഒരു നിരാന്ദത്തിന്‍റെ ചിരി ചിരിക്കാന്‍ രവിക്കായിട്ടില്ല ........... രവിയുടെ ചിരി എന്നും ഇപ്പോഴും ഒരു പരാജിതന്റേയും മാത്രമായിരുന്നു................. ഇടക്കെങ്ങോ രവിയെക്കൊണ്ട് ചില തമാശകല്‍ പറയിക്കാന്‍ ഓ.വി. ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും അത് പരാജയം മാത്രമായിരുന്നു . ഇവിടെയാണ്‌ പ്രസിദ്ധ നിരൂപകനായ കെ. പി. അപ്പന്‍ സാറിനോട് വിയോജിക്കേണ്ടി വരുന്നത്.
അവസാന അധ്യായത്തില് മരണം കാത്തു കിടക്കുന്ന രവി, ഒരു പരാജിതന്‍റെ ഭാവത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതായി എന്തുകൊണ്ട് കരുതിക്കൂടാ . തികച്ചും അന്ധവിശ്വാസി ആയി മാറിക്കൊണ്ടിരുന്ന രവി യമലോകത്തേക്കുള്ള തന്‍റെ യാത്രാ വണ്ടിയെ കാത്തു കിടക്കുന്നു എന്നും ആകാം. അല്ലെങ്കില്‍ പത്മയുടെ ക്ഷണം സ്വീകരിച്ച രവി........ അവളെ ആയിരിക്കാം സര്‍പ്പ മായി കരുതിയിരിക്കുക അവളിലേക്കുള്ള ആ പരാജിതന്‍റെ യാത്രാ- വണ്ടിക്കുള്ള കാത്തു കിടപ്പ്.
രവി എന്നും പരാജിതനായിരുന്നു.......... അത് തന്നെ ആയിരിക്കണം കവി ഉദ്യേശിച്ചതും........... അല്ലെങ്കില്‍ ഇതിഹാസത്തിന്‍റെ ഇതിഹാസത്തില്‍ " നിങ്ങള്‍ എന്നെങ്കിലും രവിയെ കണ്ടാല്‍ കുഞ്ഞാമിനയെ കല്യാണം കഴിക്കാന്‍ പറയണം " എന്ന് കവി പറയില്ലായിരുന്നു
എന്നാല്‍ ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ അത് അത്ഭുതാവഹം തന്നെ. കഥ നടക്കുന്ന ഗ്രാമത്തിലെ തമിഴ് കലര്‍ന്ന ഒരു ഇഴവ ഭാഷയാണ് അത് . അതിനു ഒരു സംഗീതാത്മകത ഉണ്ടായിരുന്നു. വളരെ ഈണത്തില്‍ ആ ഗദ്യ ഭാഷയെ അവതരിപ്പിച്ചിരിക്കുന്നു. പുതിയ സങ്കേതങ്ങല്‍ മലയാള നോവല്‍ രചനയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. വാക്കുകളുടെ അടിമയാകാതെ വാക്കുകളെ തനിക്കു അടിമയാക്കുന്നതില്‍ കഥാകൃത്തു വിജയിച്ചിരിക്കുന്നു അതിനാല്‍ തന്നെ മലയാള നോവലിന്‍റെ കാല വിഭജനത്തില്‍ ഒരു തിരിപ്പു മുനയായി തീരാന്‍ ഖസാക്കിന്റെ ഇതിഹാസത്തിനു കഴിഞ്ഞതും.
1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്‍റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്‍റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്

No comments:

Post a Comment