Tuesday, January 13, 2015

നഗരമിരുളുമ്പോൾ

















                                                                                                                  അനില്‍ കട്ടപ്പന


നഗരമിരുളുമ്പോൾ........തിരക്കുകളൊഴിയും വരെ,
വിളക്കുകള്‍ അണയും വരെ,
നഗരം ഒരു കുലീന
വേശ്യയെ പോലെ....
മുഖം മിനുക്കി,
ആടയാഭരണങ്ങള്‍ അണിഞ്ഞ്,
ചുണ്ടിലാകര്‍ഷണത്തിന്റെ,
ചായം പൂശി,
കണ്ണില്‍കാമത്തിന്റെ കടലിളക്കി,
കാത്തിരിക്കുന്ന
ഒരു കുലീന വേശ്യയെ പോലെ....
ഇപ്പോളീ വീഥികളില്‍
തിരക്കുകളൊഴിഞ്ഞു...
ഇടയ്ക്കിടെ പായുന്ന,
ശകടവെളിച്ചം
പാറി വീഴുമ്പോള്‍,
രാത്രിയുടെ സൗജന്യമാം
കിടപ്പിടത്തിന്ല്‍ തളര്‍ന്നു
മയങ്ങുന്ന തെരുവിന്റെ
സന്തതികളായ മനൂഷ്യരേയും,
നായക്കളേയും കാണാം,
പട്ടിണി മാറ്റാന്‍
മടിക്കുത്തഴിച്ച ഒരുവളുടെ മേല്‍
മദ്യലഹരിയിലൊരുവന്റെ
പരാക്രമം കാണാം....
രാവെളുക്കുവാന്‍
ഏറെയുണ്ട് നേരം,
തട്ടുകടയിതൊന്നില്‍
കട്ടന്‍ ചായയൊന്നു മോന്താം,
തിട്ടം പിന്നെയും നടക്കാം,
കാവലാളിന്‍വേല
കാട്ടും സത്യങ്ങള്‍ കാണാം...

No comments:

Post a Comment