Friday, January 16, 2015

ആട്ടവിളക്ക്


















 
ലവിലി നിസാര്‍


ചമയങ്ങളെല്ലാമഴിച്ചു വച്ചൂ_ഞാൻ
ആടിത്തളർന്നൊരു കോലമായീ
ചായങ്ങൾ മാറി ചമഞ്ഞതിനാൽമുഖച്ഛായതന്നെ മങ്ങി മാഞ്ഞിരുന്നൂ
ആട്ടവും നേട്ടവും സ്വപ്നമായീ_ഇന്നു
രോഗവും രോദനം ബാക്കിയായീ
അച്ഛനാണങ്ങൊരു കലാകാരനെന്നതി_
ന്നപമാന മാണെന്നുരയ്ക്കുന്ന മക്കളും,
ചായം കലക്കുമീകൂപജലത്തിന്നു
പശിയകറ്റാൻ മന്ത്രമറിയില്ല!പത്നിയും
ദൈവീകവേഷങ്ങളെത്രയാടീ
കടാക്ഷിച്ചതില്ലല്ലോ ദൈവമിന്നും
കലയെ പ്രണയിച്ച നാളതെല്ലാം_സ്വന്തം
കുടിലൊന്നു കാണാൻ കൂട്ടാക്കിയില്ല
വിശ്രമം കൊള്ളുവാനാഞ്ഞ നേരം
വിശ്വത്തിനിന്നു ഞാനന്യനായീ
ജീവനായ്കാത്തൊരു വേഷമെല്ലാം
വട്ടം പിടിച്ചു ഞാൻ തേങ്ങി നിന്നൂ
അഷ്ടിക്കു വകയില്ലയെങ്കിലുമീ_കല
വിത്തത്തിനായി ഞാൻ വിൽക്കയില്ല!

No comments:

Post a Comment